മലപ്പുറം: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചു. വിമാനത്തിലെ എല്ലാ യാത്രക്കാരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഈ പരിശോധനയിലാണ് യാത്രക്കാരന് രോഗം സ്ഥിരീകരിച്ചത്.
നേരത്തെ, അപകടത്തില്‍ മരിച്ച ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരോട് നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിര്‍ദേശിച്ചിരുന്നു.