സൗദിയില്‍ ഇന്ന് 185 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്

റിയാദ്: സൗദി അറേബ്യയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 200ല്‍ കുറഞ്ഞു. രാജ്യത്ത് ഇന്ന് 185 പേര്‍ക്ക് മാത്രമാണ് സ്ഥിരീകരിച്ചതെന്ന് സൗദി ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 24 മണിക്കൂറിനിടെ നിലവില്‍ രോഗബാധിതരായി കഴിയുന്നവരില്‍ 301 പേര്‍ സുഖം പ്രാപിച്ചു.

രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ഏഴ് മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 8,552 ആയി. രാജ്യത്ത് ഇന്ന് 59,531 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,44,634 ആയി. ഇതില്‍ 5,33,151 പേര്‍ രോഗമുക്തരായി.

കൊവിഡ് ബാധിച്ച് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 2,931 ആയി കുറഞ്ഞു. ഇതില്‍ 867 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.9 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 58, മക്ക 34, കിഴക്കന്‍ പ്രവിശ്യ 15, ജീസാന്‍ 15, മദീന 12, അസീര്‍ 11, അല്‍ഖസീം 9, നജ്‌റാന്‍ 9, തബൂക്ക് 6, വടക്കന്‍ അതിര്‍ത്തി മേഖല 5, അല്‍ജൗഫ് 4, ഹായില്‍ 4, അല്‍ബാഹ 3. രാജ്യത്താകെ പ്രതിരോധ കുത്തിവെപ്പ് 37,125,849 ഡോസ് ആയി.

Top