മലപ്പുറം: മലപ്പുറത്ത് പനി ബാധിച്ചു മരിച്ച കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. പുളിക്കല്‍ സ്വദേശി റമീസിന്റെ മകള്‍ ആസ്യ(11) ആണ് മരിച്ചത്.
മരണ ശേഷം നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗബാധ തെളിഞ്ഞത്. കുട്ടിയുടെ ആറ് ബന്ധുക്കള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവര്‍ ചികിത്സയിലാണ്.