അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ചികിത്സയ്ക്കായി വാള്‍ട്ടര്‍ റീഡിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയത്. ഇക്കാര്യം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തനിക്ക് മികച്ച പിന്തുണ നല്കിയ എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായും ട്വിറ്ററില്‍ പങ്കുവെച്ച് വീഡിയോയിലൂടെ ട്രംപ് പറഞ്ഞു.
ചെറിയ രോഗലക്ഷണങ്ങളുള്ള ട്രംപിന് ചെറിയ തോതില്‍ ശ്വസന പ്രശ്നങ്ങളും അനുഭവപ്പെടുന്നുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം, വാള്‍ട്ടര്‍ റീഡിലെ പ്രസിഡന്റ് ഓഫീസിലിരുന്ന് ട്രംപ് പ്രവര്‍ത്തിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചു.
അമേരിക്കയില്‍ കൊവിഡ് പ്രതിരോധത്തിനായി അവസാനഘട്ട പരീക്ഷണത്തിലിരിക്കുന്ന മരുന്നാണ് REGN-COV2 ട്രംപ് സ്വീകരിച്ചിരുന്നു. ഇതിനെതിരെ ആരോഗ്യ വിദഗ്ധര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റിയത്.