തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചവരില്‍ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരും

തിരുവനന്തപുരം:തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചവരില്‍ ആറ്റുകാല്‍ സ്വകാര്യ ആശുപത്രിയിലെ ഫാര്‍മസിസ്റ്റ്, നഴ്സ് എന്നിവരും. മണക്കാട് സ്വദേശിനിയായ 22കാരിക്കും ചെമ്പഴന്തി സ്വദേശിനിയായ 29കാരിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കുത്തനെ ഉയര്‍ന്നത് ആശങ്കയായതിന് പിന്നാലെയാണ്, ഈ വാര്‍ത്തയും പുറത്തുവരുന്നത്.

തലസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമാകി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇന്ന് 38 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇവരില്‍ 22 പേര്‍ തിരുവനന്തപുരം ജില്ലയിലാണ്. തലസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ആകെ 27 പേര്‍ക്കാണ്. എന്നാല്‍ ഇവരില്‍ 14 പേര്‍ക്കും യാതൊരു യാത്രാപശ്ചാത്തലവുമുണ്ടായിരുന്നില്ല. ഇവരില്‍ ഏറെയും പൂന്തുറയിലാണ്. മണക്കാട്, പൂന്തുറ എന്നീ സ്ഥലങ്ങളില്‍ നേരത്തെ തന്നെ അതീവ ജാഗ്രത നിലനില്‍ക്കുകയാണ്.

Top