ചെന്നൈയില്‍ 27 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ്; ചാനല്‍ പൂട്ടി

ചെന്നൈ: ചെന്നൈയില്‍ 27 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. റോയപുരത്തെ സ്വകാര്യ വാര്‍ത്താ ചാനലിലെ ജീവനക്കാര്‍ക്കാണ് രോഗം ബാധിച്ചത്. ജീവനക്കാര്‍ക്ക് മൊത്തത്തോടെ രോഗം സ്ഥിരീകരിച്ചതോടെ ചാനല്‍ പൂട്ടി.

ആദ്യം 24കാരനായ മാധ്യമപ്രവര്‍ത്തകനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളില്‍ നിന്നാണ് സഹപ്രവര്‍ത്തകര്‍ക്കും രോഗം പകര്‍ന്നത്.

ഇവരുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ 27 പേരുടെ ഫലം പോസിറ്റീവ് ആകുകയായിരുന്നു. ചില പരിശോധനാ ഫലങ്ങള്‍ കൂടി വരാനുണ്ടെന്ന് ചെന്നൈ കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു. റോയപുരത്ത് മാത്രം ഇതുവരെ 92 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Top