എറണാംകുളത്ത് ഗ്യാസ് ഏജന്‍സി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു

കൊച്ചി: എറണാകുളം കാക്കനാട് ഗ്യാസ് ഏജന്‍സി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. കോവളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. വീടുകളിലെത്തി ഗ്യാസ് വിതരണം ചെയ്യുന്ന ജീവനക്കാരനാണ് ഇയാള്‍.

തുടര്‍ന്ന്, ഇയാളുടെ കൂടെ ജോലി ചെയ്തിരുന്ന എട്ടു പേരെ നിരീക്ഷണത്തിലാക്കി. ജീവനക്കാരന്റെ സമ്പര്‍ക്കപ്പട്ടിക തയാറാക്കി വരികയാണ്. ഗ്യാസ് ഏജന്‍സി ഓഫീസ് അണുവിമുക്തമാക്കിയിട്ടുണ്ട്.

Top