ആദിത്യ താക്കറെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ ആദിത്യ താക്കറെ തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ കൊവിഡ് പരിശോധനയ്ക്ക് വിധേയമാകണമെന്ന് ആദിത്യ താക്കറെ അറിയിച്ചു.

കഴിഞ്ഞ രണ്ട് ദിവസമായി 25,000ത്തിന് മുകളിലാണ് മഹാരാഷ്ട്രയിൽ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും മുംബൈയിലാണ്.കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പരിശോധനയുടെ എണ്ണം വർധിപ്പിക്കാനാണ് തീരുമാനം.

Top