മുംബൈ: ബോളിവുഡ് താരം ആമിര്‍ ഖാന് കൊവിഡ് 19 സ്ഥിരീകരിച്ചു. താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആമിര്‍ ഖാന്‍ അറിയിച്ചു. നിലവില്‍ താരത്തിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.
കഴിഞ്ഞ ദിവസം നടി കിയാര അദ്വാനി ആമിര്‍ ഖാനൊപ്പം ഒരു പരസ്യചിത്രത്തില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് നടത്തിയ കൊവിഡ് പരിശോധനയില്‍ നെഗറ്റീവായിരുന്നു. ഇവര്‍ക്കൊപ്പം തന്നെ പരിശോധനയ്ക്ക് വിധേയനായ സംവിധായകന്‍ അനീസ് ബസ്മിക്കു കൊവിഡ് നെഗറ്റീവായിരുന്നു.
ബുല്‍ബുലയ്യ 2 എന്ന ചിത്രത്തിലെ പ്രധാന താരമായ കാര്‍ത്തിക് ആര്യന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു ഇരുവരേയും പരിശോധനയ്ക്ക് വിധേയരാക്കിയത്. തുടര്‍ന്നാണ് ആമിറിനൊപ്പമുള്ള പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ കിയാര എത്തിയത്.