തിരുവനന്തപുരം: സംസ്ഥാനത്ത് ആറ്റിങ്ങല്‍ ഡിവൈഎസ്പിയ്ക്കും നാല് പൊലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം ഡിവൈഎസ്പി തിരുവനന്തപുരം റൂറല്‍ എസ്പി അശോകനെ സന്ദര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ റൂറല്‍ എസ്പിയും ക്വാറന്റീനില്‍ പോകേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
ഇതിനോടകം 87 പൊലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കം ഭയന്ന് ക്വാറന്റീനില്‍ കഴിയുന്നവരുടെ എണ്ണം അഞ്ഞൂറിലേറെ വരും. ഇതിനിടയിലാണ് ഇടുക്കി കഞ്ഞിക്കുഴിയില്‍ പൊലീസുദ്യോസ്ഥന്റെ മരണം.