ബിസിസിഐ മെഡിക്കല്‍ ഓഫീസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് വേണ്ടി യു.എ.ഇയിലെത്തിയ ബി.സി.സി.ഐ മെഡിക്കല്‍ ഓഫീസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഐ.പി.എല്ലുമായി ബന്ധപ്പെട്ട് കൊറോണ പോസിറ്റീവായവരുടെ എണ്ണം പതിനാല് ആയി. നേരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ രണ്ടു താരങ്ങള്‍ക്കടക്കം 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ലക്ഷണങ്ങള്‍ ഒന്നും കാണിക്കാതിരുന്ന ബി.സി.സി.ഐ മെഡിക്കല്‍ ഓഫീസര്‍ നിലവില്‍ ക്വാറന്റീനില്‍ ആണ്. ഇദ്ദേഹം ആരുമായും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും യു.എ.ഇയിലേക്കുള്ള യാത്രക്കിടെയാകും കൊറോണ ബാധിച്ചതെന്നും ബി.സി.സി.ഐ വ്യക്തമാക്കുന്നു.

Top