ബോളിവുഡ് നടന്‍ ഗോവിന്ദക്ക് കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ: ബോളിവുഡ് നടന്‍ ഗോവിന്ദക്ക് കൊവിഡ് സ്ഥിരീകരിച്ചു. തനിക്ക് കൊവിഡ് പോസിറ്റീവായെന്നും ഇപ്പോള്‍ ക്വാറന്റൈനിലാണെന്നും താരം അറിയിച്ചു. ഇന്ന് രാവിലെയാണ് ഗോവിന്ദക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. നേരിയ ലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധനക്ക് വിധേയമായപ്പോഴാണ് നടന് കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തിയത്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇപ്പോള്‍ ക്വാറന്റൈനിലാണെന്നും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതായും താരം വ്യക്തമാക്കി. രണ്ട് ആഴ്ച മുമ്പാണ് നടന്റെ ഭാര്യ സുനിത കൊവിഡ് മുക്തയായത്. ഗോവിന്ദക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പരിശോധനക്ക് വിധേയമായി.

ഇവരുടെ പരിശോധനാഫലം നെഗറ്റീവാണ്. കൂലി നമ്പര്‍ 1, ഷോല ഔര്‍ ഷബ്‌നം, സ്വരാഗ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തൊണ്ണൂറുകളിലെ ബോളിവുഡ് ചിത്രങ്ങളിലെ മുഖ്യധാര നടനായിരുന്നു ഗോവിന്ദ. ഇന്ന് രാവിലെ ബോളിവുഡ് നടന്‍ അക്ഷയ് കുമാറിനും കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തിയിരുന്നു

 

Top