ദുബായ്: ചെന്നൈ സൂപ്പര്‍ കിങ്‌സിലെ രണ്ടാമത്തെ താരത്തിനും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. നേരത്തെ, ഇന്ത്യന്‍ പേസര്‍ ദീപക് ചാഹറിനും 10 സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും കോവിഡ് ബാധിച്ചതായി കണ്ടെത്തിയിരുന്നു.
ചാഹറിന് ശേഷം ചെന്നൈ ടീമില്‍ കോവിഡ് സ്ഥിരീകരിക്കുന്ന താരമാണ് റുതുരാജ്. വെള്ളിയാഴ്ചയാണ് ചെന്നൈ സംഘത്തിലുള്ളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഐ.പി.എല്ലിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ ഐ.പി.എല്‍ അധികൃതരേയും ബി.സി.സി.ഐയേയും ആശങ്കയിലാഴ്ത്തുന്നതാണ് പുതിയ സംഭവവികാസങ്ങള്‍.
കോവിഡ് സ്ഥിരീകരിച്ച ചെന്നൈ സംഘാംഗങ്ങള്‍ക്ക് 14 ദിവസത്തേക്ക് ക്വാറന്റൈനില്‍ കഴിയേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ടീമംഗങ്ങളുടെ മൊത്തം ക്വാറന്റൈന്‍ കാലാവധി സെപ്റ്റംബര്‍ ഒന്നുവരെ നീട്ടി.