ഹർമൻപ്രീത് കൗറിന് കൊവിഡ് സ്ഥിരീകരിച്ചു

ന്ത്യയുടെ വനിതാ ടി-20 ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനു കൊവിഡ് സ്ഥിരീകരിച്ചു. തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ ഹർമൻ വിവരം അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ചെന്നും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം താനിപ്പോൾ ക്വാറന്റീനിലാണെന്നും ഹർമൻ കുറിച്ചു.

ദക്ഷിണാഫ്രിക്കയുമായി നടന്ന അഞ്ചാം ഏകദിനത്തിൽ പരിക്കേറ്റ കൗർ ട്വന്‍റി-20 പരമ്പരയിൽ കളിച്ചിരുന്നില്ല. പിന്നീട് കൊവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കൊവിഡ് ടെസ്റ്റ് നടത്തുകയായിരുന്നു. തന്നോട് സമ്പർക്കത്തിൽ വന്നവരോട് കൊവിഡ് ടെസ്റ്റ് നടത്താനും താരം അഭ്യർഥിച്ചിട്ടുണ്ട്.

 

Top