ചണ്ഡീഗഢ്: ഹരിയാന ഉപമുഖ്യമന്ത്രിയും ജെജെപി നേതാവുമായ ദുഷ്യന്ത് ചൗട്ടാലയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. രോഗലക്ഷണങ്ങളൊന്നുമില്ലെന്നും സുഖമായിരിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
‘എന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവായി. പനി തുടങ്ങിയ കോവിഡ് രോഗലക്ഷണങ്ങളൊന്നുമില്ല. എന്നാല്‍ റിപ്പോര്‍ട്ട് പോസിറ്റീവായതിനാല്‍ ഞാന്‍ സ്വയം ഐസോലേഷനിലായി.’-ചൗട്ടാല ട്വീറ്റ് ചെയ്തു.
നേരത്തെ, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, നിയമസഭാ സ്പീക്കര്‍ ജിയാന്‍ ചന്ദ് ഗുപ്ത, ചില മന്ത്രിമാര്‍ തുടങ്ങിയവര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു.