എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ പിഎയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ പിഎയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ഇന്ന് രാവിലെ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം എംഎല്‍എയുടെ പരിശോധന ഫലം നെഗറ്റീവാണ്.

പിഎയുടെ ഫലം പോസിറ്റീവായതോടെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ എല്‍ദോസ് എംഎല്‍എ നിയമസഭാ ഹോസ്റ്റലിലേക്ക് മാറി. എംഎല്‍എ ഇനി 14 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടി വരും.

Top