മാഹില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മാഹി: മാഹിയില്‍ ഒരാള്‍ക്ക് കൂടി സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസം മുന്‍പ് വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 71 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് ഇയാളെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്. രോഗം സ്ഥിരീകരിച്ചതോടെ, ഇദ്ദേഹത്തെ മാഹി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ മകന്‍ ഷാര്‍ജയില്‍ നിന്ന് കഴിഞ്ഞ ദിവസം എത്തിയിരുന്നു.

ഇതോടെ, മാഹിയില്‍ രോഗബാധിതരുടെ എണ്ണം ഒമ്പത് ആയി. പള്ളൂര്‍ സ്വദേശിനിയായ 58 കാരിക്കും 45 കാരനായ പന്തക്കല്‍ സ്വദേശിക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച പന്തക്കല്‍ സ്വദേശി ദുബൈയില്‍ നിന്നും ജൂണ്‍ നാലിനാണ് ഇദ്ദേഹം നാട്ടിലെത്തിയത്. ഇപ്പോള്‍ മാഹി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ നാല് പേരാണ് മാഹിയില്‍ ചികിത്സയിലുള്ളത്.

Top