കാഞ്ഞിരപ്പള്ളി: പാറത്തോട് പഞ്ചായത്തിലെ കൂരംതൂക്ക് 10ാം വാര്‍ഡ് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇയാളുടെ രോഗ ഉറവിടം വ്യക്തമല്ല. ഇയാളെ കപ്പാട് കോവിഡ് പ്രാഥമിക കേന്ദ്രത്തിലേക്ക് മാറ്റി.
പനി ലക്ഷണങ്ങളോടെ രണ്ടു സ്വകാര്യ ആശുപത്രികളിലും പിന്നീട് താലൂക്ക് ആശുപത്രിയിലും ഇയാള്‍ ചികിത്സ തേടുകയായിരുന്നു.
താലൂക്ക് ആശുപത്രിയില്‍ വെച്ച് ശ്രവസാമ്പിള്‍ എടുത്ത് പരിശോധനയ്ക്ക് അയച്ച് ഫലം വന്നപ്പോഴാണ് കോവിഡ് പോസിറ്റീവായത്.