എലിസബത്ത് രാജ്ഞിക്ക് കൊവിഡ് സ്ഥിരീകരിച്ചു

എലിസബത്ത് രാജ്ഞിക്ക് കൊവിഡ് ബാധിച്ചു. ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരമാണ് രാജ്ഞിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം പുറത്തു വിട്ടത്.

95 വയസ്സുളള രാജ്ഞിയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും കൊട്ടാരം അറിയിച്ചു. കൊവിഡ് ബാധിച്ചതിന്റെ നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് രാജ്ഞിക്ക് ഉളളത്. കൊവിഡ് ബാധിതയായ രാജ്ഞി നിലവില്‍ വിന്‍ഡ്‌സര്‍ കാസ്റ്റ്‌ലിലെ വസതിയില്‍ വിശ്രമത്തിലാണ്.

നേരത്തെ രാജ്ഞിയുടെ മകന്‍ ചാള്‍സ് രാജകുമാരനും കൊവിഡ് ബാധിച്ചിരുന്നു. ഈ മാസം പത്തിനായിരുന്നു ചാള്‍സ് രാജകുമാരന് കൊവിഡ് പിടിപ്പെട്ടത്. കൊവിഡ് സ്ഥിരീകരിക്കുന്നതിന് രണ്ടു ദിവസം മുന്‍പ് രാജകുമാരന്‍ എലിസബത്ത് രാജ്ഞിയെ നേരിട്ട് സന്ദര്‍ശിച്ചിരുന്നു. മകനില്‍ നിന്നുമാവാം രാജ്ഞിയ്ക്ക് കൊവിഡ് പിടിപ്പെട്ടതെന്നാണ് നിഗമനം.

Top