സൂപ്രണ്ടിനും തടവുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു; മഞ്ചേരി സബ് ജയില്‍ അടച്ചു

മലപ്പുറം: സൂപ്രണ്ട ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും, തടവുകാര്‍ക്കും കോവിഡ് സ്ഥിരീകരിതിനെ തുടര്‍ന്ന് മഞ്ചേരി സ്‌പെഷല്‍ സബ് ജയില്‍ അടച്ചു. മൂന്ന് വനിതകളടക്കം 15 തടവുകാര്‍ക്കും 13 ജീവനക്കാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

രോഗമില്ലാത്ത തടവുകാരെ പൊന്നാനി, പെരിന്തല്‍മണ്ണ സബ് ജയിലുകളിലേക്ക് മാറ്റി. മലബാറിലെ വനിതാ തടവുകാരുടെ ക്വാറന്റീന്‍ ജയില്‍ കൂടിയാണിത്.

Top