സുരേഷ് ഗോപിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കൊച്ചി: സുരേഷ് ഗോപിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചെറിയ പനി അല്ലാതെ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ല എന്നും അദ്ദേഹം അറിയിച്ചു.

‘എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇപ്പോള്‍ ഞാന്‍ ക്വാറന്റൈനിലാണ്. ചെറിയ ഒരു പനി അല്ലാതെ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല. ഈ അവസ്ഥയില്‍ എല്ലാവരും സാമൂഹിക അകലം പാലിക്കുക. നിങ്ങള്‍ സുരക്ഷിതരായിരിക്കുക’, സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

Top