കേരളത്തിലെ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകന് കോവിഡ് സ്ഥിരീകരിച്ചു

കൊച്ചി: സംസ്ഥാനത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകന് കോവിഡ് 19 സ്ഥിരീകരിച്ചു. ഒഡീഷയില്‍ നിന്നെത്തിയ ബി രാജഗോപാലാചാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹം എറണാകുളം ഗസ്റ്റ് ഹൗസില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ.്

ബി രാജഗോപാലാചാരിയുടെ ചികിത്സയ്ക്ക് മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തണമെന്ന് ജില്ല കളക്ടര്‍ ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് ജോലികള്‍ പൂര്‍ത്തിയാക്കി മടങ്ങാന്‍ ഒരുങ്ങവെയാണ് അദ്ദേഹം കൊവിഡ് ബാധിതനായത്.

 

Top