തെന്നിന്ത്യന്‍ ചലച്ചിത്ര താരം തമന്ന ഭാട്ടിയയുടെ മാതാപിതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമന്ന തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.
കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ ടെസ്റ്റിലാണ് അച്ഛനും അമ്മയ്ക്കും രോഗം സ്ഥിരീകരിച്ചതെന്ന് താരം വ്യക്തമാക്കി. അതേസമയം, താനുള്‍പ്പെടെയുള്ള മറ്റംഗങ്ങളുടെ കോവിഡ് ഫലം നെഗറ്റീവ് ആണെന്നും തമന്ന അറിയിച്ചു.