മണിപ്പൂരില്‍ സാമൂഹ്യക്ഷേമ മന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇംഫാല്‍: മണിപ്പൂര്‍ സാമൂഹ്യക്ഷേമ, സഹകരണ മന്ത്രി നെംചാ കിപ്‌ഗെനിന് കോവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കോവിഡ് പോസിറ്റീവായ സംസ്ഥാനത്തെ ആദ്യത്തെ മന്ത്രിയാണ് നെംചാ.

Top