തമിഴ്‌നാട്ടില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു തമിഴ് പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ക്കും വാര്‍ത്താ ചാനലിന്റെ സബ് എഡിറ്ററിനുമാണ് രോഗം സ്ഥിരീകരിച്ചത്.

റിപ്പോര്‍ട്ടറെ രാജീവ് ഗാന്ധി ഗവണ്മെന്റ് ജനറല്‍ ആശുപത്രിയിലും സബ് എഡിറ്ററെ സ്റ്റാന്‍ലി ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

അതേസമയം,തമിഴ്‌നാട്ടില്‍ 1,477 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 411 പേര്‍ക്ക് രോഗം ഭേദമായി. 16 പേരാണ് മരിച്ചത്.

Top