ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്വാളിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ശനിയാഴ്ച ഇക്കാര്യം അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രിയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു.
രണ്ടുതവണ പരിശോധന നടത്തിയെന്നും രണ്ടാം തവണയാണ് ഫലം പോസിറ്റീവായതെന്നും അദ്ദേഹം അറിയിച്ചു. താനുമായി സമ്പര്‍ക്കമുണ്ടായിട്ടുളള എല്ലാവരും സ്വന്തം ആരോഗ്യം ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.