കേന്ദ്ര സഹമന്ത്രി കൈലാഷ് ചൗധരിക്ക് കോവിഡ് സ്ഥിരീകരിച്ചു

ജയ്പുര്‍: കേന്ദ്ര സഹമന്ത്രി കൈലാഷ് ചൗധരിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജോധ്പുരിലെ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. കേന്ദ്രകൃഷി വകുപ്പ് സഹമന്ത്രിയാണ് കൈലാഷ് ചൗധരി.

പനി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്നും പരിശോധന നടത്തണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

നേരത്തെ, കൈലാഷ് ചൗധരി ബര്‍മര്‍ മണ്ഡലത്തിലെ നിരവധി സ്ഥലങ്ങളില്‍ പോയിരുന്നു. ഇതിനു പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചത്.

Top