കേന്ദ്രമന്ത്രി കൃഷന്‍പാല്‍ ഗുര്‍ജാറിന് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി കൃഷന്‍പാല്‍ ജാറിന് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ചയാണ് ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആയി ലഭിച്ചത്. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, കോവിഡ് രോഗിയുമായി അടുത്തിടപഴകിയ സാഹചര്യത്തില്‍ ഹരിയാന കോണ്‍ഗ്രസ് പ്രസിഡന്റ് കുമാരി ശെല്‍ജയും നിരീക്ഷണത്തില്‍ കഴിയുകയാണ്.

Top