തെലുങ്കാനയില്‍ ഒരു ടിആര്‍എസ് എംഎല്‍എക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കര്‍ണാടക: തെലങ്കാനയില്‍ ഒരു ടിആര്‍എസ് എംഎല്‍എക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നിസാമാബാദ് റൂറല്‍ എംഎല്‍എ ബാലാജി റെഡ്ഢി ഗോവര്‍ദ്ധനാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ച എംഎല്‍എ യാദഗിരി റെഡ്ഢിയുടെ സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഭാര്യക്കും ഗണ്‍മാനും ഉള്‍പ്പടെ 4 പേര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു.

മറ്റൊരും എംഎല്‍എയായ മുതിറെഡ്ഢി യാദഗിരി റെഡ്ഢി കൊവിഡ് പൊസീറ്റീവ് ആയതിന് പിന്നാലെ ഗോവര്‍ദ്ധന്‍ കൊവിഡ് 19 പരിശോധനയ്ക്കായി സാംപിള്‍ നല്‍കിയിരുന്നു. രണ്ട് ദിവസം മുന്‍പ് ഒരു യോഗത്തില്‍ രണ്ടുപേരും ഒന്നിച്ച് പങ്കെടുത്തതിനെ തുടര്‍ന്നായിരുന്നു നടപടി. വിവരം ജില്ലാ കളക്ടറെ അറിയിച്ച എംഎല്‍എ സാംപിള്‍ നല്‍കാന്‍ എത്തിയതിന് പിന്നാലെ കുടുംബാംഗങ്ങള്‍ ക്വാറന്റൈനില്‍ പോവുകയായിരുന്നു.

Top