കാഞ്ഞിരപ്പള്ളിയില്‍ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ കൂവപ്പള്ളി നാലാംമൈല്‍ 14-ാം വാര്‍ഡില്‍ രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുണ്ടക്കയത്ത് ആരാധം എഴുത്ത് ഓഫീസില്‍ ജോലി ചെയ്തിരുന്നയാള്‍ക്കും ഭാര്യയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കോവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്ന ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ മകനും വീട്ടിലെ മറ്റൊരംഗവും നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ചവരെ കപ്പാട് കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി.

Top