ഡല്‍ഹിയില്‍ രണ്ടു നഴ്‌സുമാര്‍ക്ക് കൂടി കോവിഡ്; 400 ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ടു നഴ്‌സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആകെ 42 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വൈറസ് ബാധിച്ചത്. 400 ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തിലുമാണ്.

അതേസമയം, ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകളില്‍ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 8,356 ആയെന്ന് പറയുന്നു. മഹാരാഷ്ട്രയില്‍ 1,761 പേര്‍ക്കും ഡല്‍ഹിയില്‍ 1,069 പേര്‍ക്കുമാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.

Top