കോട്ടയം: കോട്ടയത്ത് ഇന്നലെ മരിച്ച വയോധികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാണക്കാരി തെക്കേപറമ്പില്‍ റോസമ്മ പൈലിക്കാണ് (94) കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് കിടപ്പിലായിരുന്ന ഇവരുടെ രണ്ട് മക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇന്ന് മരിച്ചവരുടെ എണ്ണം പത്തായി.