നടി സെറീന വഹാബിന് കോവിഡ് സ്ഥിരീകരിച്ചു

മുംബൈ: നടി സെറീന വഹാബിന് കോവിഡ് 19 സ്ഥിരീകരിച്ചു. ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. മുംബൈ ലിവാട്ടി ആശുപത്രിയില്‍ ചികിത്സയിലാണ് താരമിപ്പോള്‍. സെറീനയ്ക്ക് സന്ധികളില്‍ കടുത്ത വേദനയും ശ്വാസതടസ്സവുമുണ്ടായിരുന്നു. ശരീരത്തില്‍ ഓക്‌സിജന്റെ അളവും കുറവായിരുന്നു.

പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ വിദഗ്ധ ചികിത്സ നല്‍കുകയാണ്. അസ്വസ്ഥതകള്‍ മാറിയതിനെത്തുടര്‍ന്ന് ആശുപത്രി വിട്ട സെറീന ഇപ്പോള്‍ വീട്ടില്‍ വിശ്രമിക്കുകയാണ്. ചികിത്സ തുടരുന്നുണ്ട്.

Top