ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിന്റെ രണ്ടാമത്തെ ഫലം നെഗറ്റീവ്

ഇടുക്കി: ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിന് കൊവിഡ് രോഗം ഭേദമാകുന്നതായി പരിശോധനാ ഫലം. ഇയാളുടെ രണ്ടാമത്തെ കൊവിഡ് പരിശോധനയുടെ ഫലം നെഗറ്റീവാണ്. ഇനി ഒരു പരിശോധനയും കൂടിയാണ് നടക്കാനുള്ളത്. ഇതിലും ഫലം നെഗറ്റീവായല്‍ ഇയാള്‍ക്ക് വീട്ടിലേക്ക് മടങ്ങാന്‍ സാധിക്കും. പിന്നീട് 28 ദിവസത്തെ നിരീക്ഷണത്തില്‍ തുടരണം.

കൊവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം ഇന്ന് വൈകിട്ടാണ് ലഭിച്ചത്. അടുത്ത പരിശോധനയ്ക്കായി ശേഖരിച്ച മൂന്നാമത്തെ സാമ്പിളിന്റെ ഫലം തിങ്കളാഴ്ച ലഭിച്ചേക്കും. ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ വിപുലമായ റൂട്ട് മാപ്പ് തയ്യാറാക്കല്‍ ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

Top