ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം നിലനില്‍ക്കെ റിപ്പബ്ലിക് ദിന പരേഡിന് നിയന്ത്രണമേര്‍പ്പെടുത്തി. രാജ്പഥില്‍ നടക്കുന്ന മാര്‍ച്ചില്‍ സംഘങ്ങളുടെ അംഗബലം എന്നത് 144-ല്‍ നിന്ന് 96 കുറയ്ക്കും. മാത്രമല്ല, വിജയ് ചൗക്കില്‍ നിന്ന് ആരംഭിച്ച് ചെങ്കോട്ടയില്‍ അവസാനിക്കുന്ന പരേഡ് ഇക്കുറി നാഷണല്‍ സ്റ്റേഡിയം വരെയാക്കി ചുരുക്കും.
എന്നാല്‍, ഫ്ളോട്ടുകളുടെ പ്രദര്‍ശനം ഉണ്ടായിരിക്കും. ഇതിലും ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കാനാണ് ശ്രമിക്കുന്നത്. കാണികളുടെ എണ്ണം ഒരു ലക്ഷത്തില്‍ നിന്ന് 25,000 പേരെ മാത്രമായിരിക്കും പ്രവേശിപ്പിക്കുക.