കൊല്ലം നിലമേലില്‍ ശവസംസ്‌കാരത്തില്‍ പങ്കെടുത്ത 13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കൊല്ലം: കൊല്ലം ജില്ലയില്‍ നിലമേലില്‍ ശവസംസ്‌കാരത്തില്‍ പങ്കെടുത്ത 13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ഒരാള്‍ കോവിഡ് പോസിറ്റീവായിരുന്നു. ഈ വ്യക്തിയില്‍നിന്ന് 13 പേര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്.

ആണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള ജില്ലാ ചില്‍ഡ്രന്‍സ് ഹോമില്‍ ആറ് കുട്ടികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 17 പേര്‍ക്കാണ് ഇവിടെ കോവിഡ് പരിശോധന നടത്തിയത്.

Top