റിയാദ്: സൗദി അറേബ്യയില്‍ 40 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. രോഗ ബാധിതരില്‍ 64 പേര്‍ കൂടി സുഖം പ്രാപിച്ചു. ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,48,930ഉം രോഗമുക്തരുടെ എണ്ണം 5,37,858ഉം ആയി. ആകെ മരണസംഖ്യ 8,804 ആയി ഉയര്‍ന്നു.
രാജ്യത്ത് ചികിത്സയില്‍ കഴിയുന്ന കൊവിഡ് രോഗികളില്‍ 50 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. മറ്റ് രോഗികളുടെ ആരോഗ്യ നില തൃപ്തികരമാണ്. ഇപ്പോഴത്തെ കണക്ക് പ്രകാരം രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്!ത രോഗികളുടെ എണ്ണം: റിയാദ് 13, ജിദ്ദ 7, മദീന 4, മക്ക 3, ഖോബാര്‍ 2, മറ്റ് 13 പ്രവിശ്യകളില്‍ ഓരോ രോഗികള്‍ വീതം. സൗദി അറേബ്യയില്‍ ഇതുവരെ 46,285,514 ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്!തിട്ടുണ്ടെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.