കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ആലുവ സ്വദേശി ബീവാത്തു ആണ് മരിച്ചത്. ഇവര്‍ അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു.
സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്ക് രോഗലക്ഷണം ഇല്ലായിരുന്നു. അതേസമയം, സംസ്ഥാനത്ത് ഇന്ന് കേവിഡ് ബാധിച്ച് മരിച്ചത് അഞ്ചു പേരാണ്.
ഇന്നലെ മരിച്ച ഒരാള്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിക്കുകയും കോവിഡ് ബാധിച്ച മൂന്ന് പേര്‍ ഇന്ന് മരിക്കുകയുമായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 52 ആയി.
കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55), കാസര്‍കോട് സ്വദേശിനി ഹൈറുന്നീസ (48), കോഴിക്കോട് കല്ലായി സ്വദേശി കോയോട്ടി (57) എന്നിവരാണു മരിച്ചത്.
കരുനാഗപ്പള്ളി സ്വദേശിനി റഹിയാനത്ത് ഇന്നലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സ്രവപരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. റഹിയാനത്തിന്റെ മകന്‍ ഉള്‍പ്പെടെ നാലു ബന്ധുക്കള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. കല്ലായി സ്വദേശി കോയോട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍വച്ചാണു മരിച്ചത്. കാസര്‍കോട് സ്വദേശിനി ഹൈറുന്നീസ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ മരിച്ചു.