സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

പത്തനംതിട്ട: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തിക്കോടി സ്വദേശി മുഹമ്മദ് കോയ (55) ആണ് കൊവിഡ് മൂലം മരിച്ചത്. ഇതോടെ ഇന്ന് മാത്രം കൊവിഡ് രോഗബാധിതരായി മരിച്ചവരുടെ എണ്ണം 14 ആയി ഉയര്‍ന്നു.

തിരുവനന്തപുരം ജില്ലയില്‍ നാല് പേരും കാസര്‍കോട് ജില്ലയില്‍ രണ്ട് പേരും പത്തനംതിട്ടയില്‍ രണ്ടുപേരും തൃശ്ശൂര്‍, വയനാട്, കണ്ണൂര്‍, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ ഒരോരുത്തരുമാണ് രോഗബാധിതരായി മരിച്ചത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ ഉള്‍പ്പടെ നാല് പേര്‍ തിരുവനന്തപുരത്ത് മാത്രം മരിച്ചു. സെന്‍ട്രല്‍ ജയിലിലെ വിചാരണതടവുകാരനായ യതിരാജ് എന്ന മണികണ്ഠനാണ് കൊവിഡ് ബാധിച്ച് ഇന്ന് മരിച്ചത്. 72 വയസ്സായിരുന്നു.

Top