കോഴിക്കോട്: കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന നാലുപേര്‍ ഇന്ന് മരിച്ചു. മലപ്പുറം ചീക്കോട് സ്വദേശി പറങ്ങോടന്‍ കോഴിക്കോട് ഒളവണ്ണ സ്വദേശി ഗിരീഷ്, കോയിലാണ്ടി സ്വദേശി സെയ്ദ് അബ്ദുള്ള ബാഫഖി വയനാട് നെല്ലിയമ്പം സ്വദേശി അവറാന്‍ എന്നിവരാണ് മരിച്ചത്.