തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരായി മരിച്ചവരെ കോവിഡ് മരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നുണ്ടെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജ. കോവിഡ് മരണം മറച്ചു വെക്കുന്നില്ലെന്നും മരണങ്ങള്‍ മറച്ചു വെക്കുന്നുവെന്ന പ്രചാരണം ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഫലവും, മെഡിക്കല്‍ റിപ്പോര്‍ട്ടും അടിസ്ഥാനമാക്കിയാണ് മരണം ഉള്‍പ്പെടുത്തുന്നതെന്നും മന്ത്രി വിശദീകരിച്ചു.
താമസം വരുന്നത് സാമ്പിള്‍ ആലപ്പുഴ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ അയക്കേണ്ടി വരുന്നതിനാലാണ്. മധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയ മരണങ്ങള്‍ പിന്നീട് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മരണങ്ങള്‍ തരംതിരിച്ച് ഒഴിവാക്കുന്നതിന് സര്‍ക്കാരിന് എതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ മറുപടി.