കൊവിഡ് മരണക്കണക്കില്‍ കേന്ദ്രം തെറ്റിധരിപ്പിക്കുന്നു, ഇത് നിര്‍ഭാഗ്യകരമെന്ന് വീണാ ജോര്‍ജ്

തിരുവനന്തപുരം: കൊവിഡ് മരണക്കണക്കില്‍ കേന്ദ്രം തെറ്റിധരിപ്പിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇത് നിര്‍ഭാഗ്യകരമാണെന്നും, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സുപ്രീം കോടതി പോലും കേരളത്തെ അഭിനന്ദിച്ചതാണെന്നും പുതിയ മാനദണ്ഡമനുസരിച്ച് പരമാവധി ആളുകള്‍ക്ക് ധനസഹായം ലഭിക്കുന്നതിനുള്ള കാര്യങ്ങളാണ് സംസ്ഥാനം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ കോവിഡ് മരണം കൂടുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാന ആരോഗ്യ വകുപ്പിനയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഡിസംബര്‍ മൂന്നിന് അവസാനിച്ച ആഴ്ചയില്‍ 2118 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടുമുന്‍പുള്ള ആഴ്ചയിലേതിനേക്കാള്‍ കൂടുതലാണെന്നുമായിരുന്നു കത്തിലെ പരാമര്‍ശം. തൃശൂര്‍, കോഴിക്കോട് മലപ്പുറം കൊല്ലം എന്നീ ജില്ലകളിലാണ് ആശങ്ക ഉയര്‍ത്തുന്ന തരത്തില്‍ മരണസംഖ്യ കൂടുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു.

Top