എറണാകുളം ജില്ലയില്‍ ഒരു കൊവിഡ് മരണം കൂടി

കൊച്ചി: എറണാകുളത്ത് കൊവിഡ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കോതമംഗലം സ്വദേശി ടി.വി മത്തായിയാണ് മരിച്ചത്.

ഇദ്ദേഹത്തിന് ഹൃദ്രോഗവും രക്തസമ്മര്‍ദ്ദവും പ്രമേഹവും വൃക്കരോഗവും ഉണ്ടായിരുന്നു. ഇന്നലെ രാത്രി മലപ്പുറത്തും ഒരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം തെയ്യാല സ്വദേശി ഗണേശന്‍ (48) ആണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.

Top