ആലപ്പുഴ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴ പുന്നപ്ര തെക്ക് സ്വദേശി അഷ്റഫ്(65)ആണ് മരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അഷ്റഫ്. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും.

ചൊവ്വാഴ്ച ആലപ്പുഴയില്‍ മരണ ശേഷം ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച മരിച്ച കൃഷ്ണപുരം സ്വദേശി മോഹനനാണ് രോഗം സ്ഥിരീകരിച്ചത്.

Top