ആലപ്പുഴ: ആലപ്പുഴയില്‍ ചികിത്സയിലിരിക്കെ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പട്ടണക്കാട് സ്വദേശി ചാലുങ്കല്‍ ചക്രപാണി (79) ആണ് മരിച്ചത്. ഇയാള്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ശനിയാഴ്ചയാണ് ഇയാള്‍ മരിച്ചത്. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.