മനാമ: ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോഴിക്കോട് കുറ്റ്യാടി സ്വദേശി ജമാല്‍ പരക്കുതാഴെ (55) ആണ് തിങ്കളാഴ്ച രാവിലെ സല്‍മാനിയ ആശുപത്രിയില്‍ മരണമടഞ്ഞത്. ഇയാള്‍ കോവിഡ് രോഗബാധ മൂലം ചികിത്സയിലായിരുന്നു. ജമാല്‍ 37 വര്‍ഷമായി ബഹ്‌റൈനില്‍ ജോലി ചെയ്യുകയാണ്. ഭാര്യ സറീന, മക്കള്‍: തന്‍വീര്‍, തന്‍സീര്‍.
ഇതോടെ കോവിഡ് മൂലം രാജ്യത്തു മരണമടഞ്ഞവരുടെ എണ്ണം 141 ആയി. നിലവില്‍ 3301 പേര്‍ ചികിത്സയിലുണ്ട്. 47 പേരൊഴികെ ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.