കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം അങ്കമാലി സ്വദേശിനി ഏലിക്കുട്ടി ദേവസിയാണ് മരിച്ചത്. 82 വയസായിരുന്നു.
കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഒക്ടോബര്‍ മൂന്നാം തീയതിയാണ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഏലിക്കുട്ടി ദേവസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.