കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന കോതമംഗലം രാമല്ലൂര്‍ ചക്രവേലില്‍ ബേബി (60) ആണ് മരിച്ചത്. ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു.
പനി ബാധിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കഴിഞ്ഞ 17നാണ് ബേബിക്ക് കോവിഡ് സ്ഥിരീകരിച്ചത്. 18ന് കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ന്യുമോണിയ പിടിപെട്ട് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെ തിങ്കളാഴ്ച രാത്രി 11.30 ഓടെ മരണം സംഭവിച്ചു.
മൃതദേഹം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ സംസ്‌ക്കരിക്കും. ഇദ്ദേഹത്തിന്റെ ഭാര്യയും കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുകയാണ്.