കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മട്ടാഞ്ചേരി സ്വദേശി ലീനസ് (58) ആണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് അദ്ദേഹം മരിച്ചത്. ഇതോടെ ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.
കേരളത്തില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 21 കോവിഡ് മരണങ്ങള്‍ ആണ്. ഇതോടെ ആകെ മരണം 677 ആയി. തുടര്‍ച്ചയായി രണ്ടാം ദിനമാണ് കോവിഡ് മരങ്ങള്‍ 20 കടക്കുന്നത്. കഴിഞ്ഞ ദിവസവും 21 പേര്‍ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചിരുന്നു.