എറണാംകുളം ജില്ലയില്‍ ഒരു കോവിഡ് മരണം

മൂവാറ്റുപുഴ: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് വയോധിക മരിച്ചു. മൂവാറ്റുപുഴ കുറുവാംകുന്നത്ത് പരേതനായ അലിയാരിന്റെ ഭാര്യ ഫാത്തിമ (83) ആണ് മരിച്ചത്.

വാര്‍ധക്യ രോഗങ്ങളാല്‍ ചികിത്സക്കെത്തിയപ്പോള്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. സംസ്‌കാരം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടത്തി.

Top